Knanaya live webcast
Ente Uzhavoor Logo
BREAKING NEWS
Welcome to enteuzavoor.com
LATEST NEWS

കാര്‍ഡുടമകള്‍ക്ക് അറിയാന്‍ തക്കവിധത്തില്‍ കടകള്‍ക്കു മുന്നില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു

ഉഴവൂര്‍: റീട്ടെയില്‍ റേഷന്‍ ഡിപ്പോകളില്‍ നിന്നും ഓരോ മാസവും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തെക്കുറിച്ചും പഞ്ചസാരയും മണ്ണെണ്ണയെയും പറ്റിയുള്ള പൂര്‍ണ വിവരം കാര്‍ഡുടമകള്‍ക്ക് അറിയാന്‍ തക്കവിധത്തില്‍ കടകള്‍ക്കു മുന്നില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഓരോ എപിഎല്‍, ബിപിഎല്‍ കാര്‍ഡിലെയും അംഗത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ്, വില, കുടുംബത്തിന് ലഭിക്കേണ്ട പഞ്ചസാരയുടെയും, മണ്ണെണ്ണയുടെയും അളവ്, അതിന്റെ വില എന്നിവ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം.

ഓരോ മാസവും വ്യത്യസ്ഥ അളവിലാണ് കടകളില്‍ സ്‌റ്റോക്കെത്തുന്നത്. അതിനാല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിവരം കിട്ടാന്‍ മറ്റു മാര്‍ഗമില്ല. കാര്‍ഡുടമയുടെ ഇക്കാര്യത്തിലെ അജ്ഞത കടഉടമകള്‍ മുതലെടുക്കുന്നു എന്നൊരു ആക്ഷേപവും നിലവിലുണ്ട്.  

..

 സ്‌കൂളില്‍ പോകണം, അതിനു മുന്‍പ് കടകളിലൊന്നു കയറിയിറങ്ങണം

ഉഴവൂര്‍: വിദ്യാലയങ്ങളില്‍ കുട്ടികളുടെ കളിചിരികള്‍ ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സ്‌കൂള്‍ വിപണികള്‍ കൂടുതല്‍ സജീവമായി. പരിമിതമായ ബജറ്റില്‍ മക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു സാധനങ്ങള്‍ വാങ്ങി നല്‍കാനുള്ള ശ്രമത്തിലാണ് മിക്ക രക്ഷിതാക്കളും. വര്‍ണമനോഹരമായ കുടകളും ബാഗുകളുമൊക്കെയാണ് സ്‌കൂള്‍ വിപണിയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

സ്വകാര്യ സ്ഥാപനങ്ങള്‍ സ്‌കൂള്‍ വിപണിയില്‍ സജീവമായിട്ടുണ്ട്. കാലവും ഫാഷനും ഏറെ മാറിയിട്ടും നഴ്‌സറി വിദ്യാര്‍ഥികളുടെ കണ്ണ് ഇപ്പോഴും ശലഭങ്ങളും പക്ഷികളും പാറിനടക്കുന്ന ബാഗുകളിലും വര്‍ണക്കുടകളിലും തന്നെയാണ്. സ്‌കൂള്‍ വിപണിയിലെ മിക്കയിനങ്ങള്‍ക്കും ഇക്കുറി വില കയറിയിട്ടുണ്ട്. ബ്രാന്‍ഡഡ് ബാഗുകള്‍ക്കു തന്നെയാണ് ആവശ്യക്കാര്‍ ഏറെ. കെജി ബാഗ്, എല്‍പി ബാഗ്, യുപി ബാഗ്, തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളില്‍ നൂറുകണക്കിന് ഇനങ്ങളാണ് ഓരോ കടയിലും എത്തിച്ചിട്ടുള്ളത്.

ഈ ഇനങ്ങളില്‍ 200 രൂപ മുതല്‍ 1,500 രൂപ വരെ വിലയുള്ള ബാഗുകളുമുണ്ട്. സാധാരണയിനങ്ങള്‍ക്കു 100 രൂപ മുതല്‍ 400 രൂപ വരെ വിലയുണ്ട്. വാട്ടര്‍ബോട്ടില്‍, പെന്‍സില്‍ കിറ്റ്, നെയിം സ്‌ലിപ്പുകള്‍ എന്നിവയെല്ലാം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ആകര്‍ഷകമാണ്. സ്‌കൂള്‍ വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളും ഇക്കുറി വര്‍ധിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ പ്രായത്തിലും അഭിരുചിയിലും വ്യത്യാസമുണ്ടെങ്കിലും മിക്ക കുട്ടികള്‍ക്കും പുറത്തു
തൂക്കുന്ന തരത്തിലുള്ള ബാഗുകളോടാണ് ഇഷ്ടമെന്നു കച്ചവടക്കാര്‍ പറയുന്നു. വര്‍ണക്കുടകളുടെ വൈവിധ്യത്താലും വിപണികള്‍ സമ്പന്നമാണ്. ഇതോടൊപ്പം പലതരത്തിലുള്ള മഴക്കോട്ടുകള്‍ക്കും ആവശ്യക്കാരുണ്ട്. കളിക്കോപ്പ് മാതൃകയിലുള്ള ലഞ്ച് ബോക്‌സും വാട്ടര്‍ ബോട്ടിലും ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്നു.

..

ആദരാഞ്ജലികള്‍

Entertainment

ഉഴവൂരിലെ സങ്കര സംഗമം -- ഭാഗം 4(2) . ജോണ്‍ കരമ്യാലിൽ,

..

ലേഖനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ലേഖന കര്‍ത്താവിന്റേത്‌ മാത്രമാണ്‌. എന്റെഉഴവൂര്‍.കോം-ന്റേത്‌ അല്ല. അത്തരത്തിലുള്ള തെറ്റിദ്..

Opinion Poll

ഉഴവൂരിലെ സര്ക്കാര് മദ്യവില്പനശാല പൂട്ടണമോ

പൂട്ടരുത്
പൂട്ടാന് രാഷ്ട്രീയക്കാര് അനുവദിക്കില്ല
പൂട്ടണം
പൂട്ടരുത്
37.5770020534 % 183 votes
പൂട്ടാന് രാഷ്ട്രീയക്കാര് അനുവദിക്കില്ല
2.87474332649 % 14 votes
പൂട്ടണം
59.5482546201 % 290 votes

റിയൽ എസ്റ്റേറ്റ്

plot for sale...

07 Thu, May, 2015

Plot for sale...

27 Fri, March, 2015

PLOT FOR SALE...

14 Fri, November, 2014


 എസ്എസ്എല്‍സി കാര്‍ഡില്‍ നേറ്റിവിറ്റി കോളം ഉള്‍പ്പെടുത്തണം

ഉഴവൂര്‍: എസ്എസ്എല്‍സി കാര്‍ഡില്‍ നേറ്റിവിറ്റി രേഖപ്പെടുത്താനുള്ള കോളവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കുമ്പോഴും ഉപരി പഠനത്തിനു പ്രവേശനം നേടുന്നതിനും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി വിദ്യാര്‍ഥികള്‍ അക്ഷയ കേന്ദ്രങ്ങളില്‍ കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്. എസ്എസ്എല്‍സി കാര്‍ഡില്‍ ഒരു കോളം വര്‍ധിപ്പിച്ച് നേറ്റിവിറ്റി രേഖപ്പെടുത്താനുള്ള കോളം ഉള്‍പ്പെടുത്തുന്നതിലൂടെ ഉപരി പഠന പ്രവേശനത്തിന് ആവശ്യമായ രേഖകള്‍ കുറയ്ക്കാനാകും.

എസ്എസ്എല്‍സി ബുക്ക് സംവിധാനത്തില്‍ നിന്നു കാര്‍ഡ് രൂപത്തിലേക്കു മാറ്റിയപ്പോഴാണ് നേറ്റിവിറ്റി രേഖപ്പെടുത്താനുള്ള കോളം ഒഴിവാക്കിയത്. സ്ഥലപരിമിതിയായിരുന്നു കാരണം. അതോടെ, മെഡിക്കല്‍ / എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ അടക്കമുള്ള പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ ഉപരിപഠന പ്രവേശനത്തിനു ശ്രമിക്കുമ്പോഴും പ്രത്യേക രേഖ ഹാജരാക്കേണ്ടതായി വരുന്നു. എസ്എസ്എല്‍സി കാര്‍ഡില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇതൊഴിവാക്കാനാകും. പ്രവേശന സമയത്തെ സങ്കീര്‍ണതകള്‍ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തില്‍ നേറ്റിവിറ്റി രേഖപ്പെടുത്തുന്നതിനുള്ള നടപടി വേണമെന്നാണ് ആവശ്യം.

..

 പത്താം ക്ലാസ് പാഠപുസ്തകം: കിട്ടിയതില്‍ പേജുകള്‍ പലതുമില്ല

ഉഴവൂര്‍: അടുത്ത അധ്യയനവര്‍ഷത്തിലെ പത്താംക്ലാസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു ലഭിച്ചത് അപൂര്‍ണമായ പാഠപുസ്തകം. വിദ്യാര്‍ഥികള്‍ക്കു ലഭിച്ച പുസ്തകത്തില്‍ ഗുരുതരമായ അച്ചടിപ്പിശക്. മൂന്ന് അധ്യായങ്ങള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടില്ല. 13 മുതല്‍ 29 വരെ പേജുകള്‍ പുസ്തകത്തിലില്ല.

പിശകുവന്ന ഈ പുസ്തകങ്ങള്‍ തിരിച്ചെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. സര്‍ക്കാര്‍ ചുമതലയിലുള്ള കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റിക്കായിരുന്നു പാഠപുസ്തകങ്ങളുടെ അച്ചടി ചുമതല. എന്നാല്‍, ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രസുകളെ അച്ചടിയില്‍നിന്ന് ഒഴിവാക്കി.

പരാതികള്‍ എറിയപ്പോള്‍ സര്‍ക്കാര്‍ പ്രസുകള്‍ക്ക് 60 ലക്ഷം പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. നേരത്തേ ബുക്ക് ഡിപ്പോവഴി സര്‍ക്കാര്‍ നേരിട്ടു നടത്തിയിരുന്ന പുസ്തക വിതരണം ഇപ്പോള്‍ ഏജന്‍സികള്‍ വഴിയായതാണു പ്രതിസന്ധിക്കു കാരണമായതെന്നും ചില സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

..

add8

 അംഗപരിമിതരുടെ കണക്കെടുപ്പിന് സെന്‍സസ്

ഉഴവൂര്‍: സംസ്ഥാനത്തെ അംഗപരിമിതരുടെ കൃത്യമായ കണക്ക് തയാറാക്കാന്‍ സെന്‍സസ് ആരംഭിക്കും. സംസ്ഥാന സാമൂഹ്യനീതിവകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേനയാണ് അംഗപരിമിതരുടെ കണക്കെടുപ്പ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളിലേക്ക് ശരിയായ ഗുണഭോക്താക്കളെ കണെ്ടത്തുക, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവച്ചിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം ഫലപ്രദമാക്കുക, അംഗപരിമിതരുടെ കണക്ക് കണെ്ടത്തുക, പ്രായം, പരിമിതി, സാമൂഹ്യ സാമ്പത്തിക അവസ്ഥ, സ്ത്രീ - പുരുഷ അനുപാതം തുടങ്ങി സമഗ്രമായ കണക്കെടുപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന അംഗപരിമിതരുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനും ഭാവിയില്‍ കഴിയുന്നത്ര വൈകല്യം ഇല്ലാതാക്കാനുമാണ് കണക്കെടുപ്പ് ലക്ഷ്യമിടുന്നത്.

പ്രാഥമികഘട്ടത്തില്‍ ആംഗന്‍വാടി ജീവനക്കാര്‍ എല്ലാ ഭവനങ്ങളിലും നേരിട്ടെത്തി സര്‍വേ നടത്തും. അതിലൂടെ അംഗപരിമിതരെ കണെ്ടത്തും. തുടര്‍ന്ന് ഭവനങ്ങളില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ സന്ദര്‍ശിച്ച് അംഗപരിമിതരെ സംബന്ധിച്ച പട്ടിക തയാറാക്കും.   

..

 ഫലം പുറത്തുവന്നു: ഇനിയേതു വഴിക്ക്?

ഉഴവൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നതോടെ ഇനി ഏതു കോഴ്‌സിനു ചേരുമെന്നതാണ് പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികളുടെ മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന ചോദ്യം. ജോലിസാധ്യത കൂടുതലുള്ള കോഴ്‌സുകളാണു കൂടുതല്‍ പേരും ലക്ഷ്യമിടുന്നത്. ചിലര്‍ ഇഷ്ടവിഷയങ്ങള്‍ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരും ഏറെയുണ്ട്. മാര്‍ക്ക് കുറഞ്ഞുപോയവര്‍ക്കും നിരാശയ്ക്കിടയാക്കാത്തവിധം തൊഴില്‍ഭദ്രതയും സാമ്പത്തിക സുരക്ഷയും ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനാകുമെന്നു കരിയര്‍ ഗൈഡന്‍സ് വിദഗ്ധര്‍ പറയുന്നു.

കോഴ്‌സിനോടുള്ള താല്‍പര്യം, കുട്ടിയുടെ പഠനശേഷി, തൊഴില്‍ സാധ്യതകള്‍, ഉപരിപഠനത്തിനുള്ള വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മുന്‍പു പ്ലസ് ടു കഴിഞ്ഞാല്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയിലേക്കായിരുന്നു കൂടുതല്‍ പേരുടെയും ശ്രദ്ധയെങ്കില്‍ ഇന്നു കൊമേഴ്‌സ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രഫഷനല്‍ കോഴ്‌സുകള്‍ക്കു പ്രിയമേറിയിട്ടുണ്ട്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

എന്‍ജിനീയറിങ്ങില്‍ ഐടി, ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകള്‍ക്കു ജോലിസാധ്യത കൂടുതലുണ്ട്. ഇന്‍സ്ട്രുമെന്റേഷന്‍, ഡെയറി ടെക്‌നോളജി, പെട്രോളിയം എന്‍ ജിനീയറിങ് തുടങ്ങിയ കോഴ്‌സുകള്‍ കേരളത്തിനു പുറത്തും വിദേശത്തും ജോലി സാധ്യതയുള്ളവയാണ്. സംസ്ഥാനത്തെ
പോളിടെക്‌നിക്കുകളിലും ഐടിഐകളിലും തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നു. ഇവിടത്തെ പഠനംവഴി മികച്ച വിദേശ കമ്പനികളിലടക്കം തൊഴില്‍ ലഭിക്കുന്നതിനു സാധ്യതയുണ്ട്.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിഎ, ബിഎസ്‌സി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്. സിവില്‍ സര്‍വീസ് ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് ഇത്തരം കോഴ്‌സുകള്‍ക്കൊപ്പം പരീക്ഷയ്ക്കാവശ്യമായ തയാറെടുപ്പും നടത്താം. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, ശ്രാവ്യ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ മേഖലയില്‍ തിളങ്ങുന്നതിനു പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തുതന്നെയുണ്ട്. വിഷ്വല്‍ കമ്യൂണിക്കേഷന്‍, എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളെല്ലാം മികച്ച തൊഴില്‍ സാധ്യതയുള്ളവയാണ്.

..

നഷ്ടം സഹിക്കാനാവുന്നില്ല; കടുംവെട്ടിന് കര്‍ഷകര്‍

ഉഴവൂര്‍: വിലത്തകര്‍ച്ച താങ്ങാനാകാതെ റബര്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ കൂട്ടത്തോടെ കടുംവെട്ടു നടത്തുന്നു. റബര്‍ വെട്ടുകാരനുമായി പങ്കുചേര്‍ന്നാണു കടുംവെട്ടു നടത്തുന്നത്. ഷീറ്റ് വിറ്റുകിട്ടുന്ന തുകയുടെ പകുതി കര്‍ഷകനു നല്‍കണമെന്ന കരാറിലാണിത്. റബര്‍ കൃഷിക്കുള്ള ചെലവും കര്‍ഷകനും വെട്ടുകാരനും തുല്യമായി വഹിക്കണം.

എങ്ങനെ നോക്കിയാലും ഈ രീതിയും റബര്‍ കര്‍ഷകനു നഷ്ടമാണെന്നും ജീവിക്കാന്‍ വേറെ വഴിയില്ലാത്തതു കൊണ്ടാണു കര്‍ഷകര്‍ കടുംവെട്ടിലേക്കു തിരിയുന്നതെന്നും വര്‍ഷങ്ങളായി റബര്‍ കൃഷി ചെയ്യുന്നവര്‍ പറയുന്നു. ചെറുകിട കര്‍ഷകരില്‍ മിക്കവരും തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോ, ജാതി തുടങ്ങിയ കൃഷി ചെയ്യാനാരംഭിച്ചിരിക്കുകയാണ്.

തൊഴിലാളികളെ വയ്‌ക്കേണ്ട കാര്യമില്ലെന്നതും ഒന്നരവര്‍ഷത്തിനുള്ളില്‍ പൂവിടുമെന്നതുമാണു കൊക്കോ കൃഷിയിലേക്കു കര്‍ഷകരെ ആകര്‍ഷിക്കുന്നത്. നേരത്തേ, ഇടവിളയായി ആഞ്ഞിലിയും മഹാഗണിയും കൃഷിചെയ്തിരുന്നവര്‍ റബര്‍ ബോര്‍ഡിന്റെ സബ്‌സിഡി കിട്ടാനായി അത്തരം മരങ്ങള്‍ വെട്ടിനശിപ്പിച്ചിരുന്നു. അവസാനം, സബ്‌സിഡിയുമില്ല, ഷീറ്റിനു വിലയുമില്ല എന്ന അവസ്ഥയിലായി കൃഷിക്കാര്‍. റബര്‍ വില കുത്തനെ കുറഞ്ഞതോടെ വീണ്ടും ഇടവിളകളിലേക്കു തിരിഞ്ഞിരിക്കുകയാണു റബര്‍ കര്‍ഷകര്‍.

..

സൊസൈറ്റി രൂപീകരിച്ചു

മോനിപ്പള്ളി: ഉഴവൂര്‍ പഞ്ചായത്തിലെ വികസനം ലക്ഷ്യമിട്ട് പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളെയും ഉള്‍പ്പെടുത്തി രാജീവ് ഗാന്ധി റൂറല്‍ ഡെവലപെമെന്റ് സൊസൈറ്റി രൂപീകരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോയി ജോസഫ് കിഴക്കേകുറ്റ്, ബെന്നിജോര്‍ജ്ജ് പാലയ്ക്കത്തടം, എബ്രാഹം സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റി ഭാരവാഹികളായി മാത്യുജോസഫ് നീറാംപുഴ (പ്രസിഡന്റ്) ജോയി ജോസഫ് കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്), എബ്രാഹം സിറിയക്ക് (സെക്രട്ടറി), ജോസഫ് ജെയിംസ് കൈതക്കുളത്ത് പുത്തന്‍പുര (ജോ. സെക്രട്ടറി), അനീഷ് വിജയന്‍ കുറുപ്പന്തറയില്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

..

add8

ആരോഗ്യം


ജിവിക്കാൻ വേണ്ടി കഴിക്കാം

ജീവിതം ഫാസ്റ്റ് ആയപ്പോൾ ഭക്ഷണവും ഫാസ്റ്റ് ആയി. കൈയിലൊരു കളർപാക്കറ്റും സോഫ്റ്റ് ഡ്രിങ്ക്സുമായി നടക്കാത്ത ഏത് മലയാളിയാണ് ഉള്ളത്. തെറ്റായ ജീവിതചര്യയും അശാസ്ത്രീയമായ ആഹാരരീതിയും ആയപ്പോൾ ഭക്ഷണത്തോടൊപ്പം മരുന്നും കഴിക്കേണ്ട അവസ്ഥയാണ് ഇന്ന് മലയാളിക്ക്. ഒരു നേരത്തെ ഭക്ഷണം കഴിക്കുവാൻ സാധിച്ചില്ലെങ്കിൽ, സന്തോഷത്തോടെയാണ് മലയാളി ചിപ്സും സോഫ്റ്റ്ഡ്രിങ്ക്സും കൊണ്ട് അഡ്ജസ്റ്റാവുക. പക്ഷേ ഇവ തരുന്ന രുചിക്കുമപ്പുറമാണ് ഇവ തരുന്ന രോഗം. ലൈഫ് സ്റ്റൈൽ രോഗങ്ങൾ പ്രായഭേദമന്യേയാണ് ഇന്ന് കടന്നുവരുന്നത്. പ്രധാനമായ പോഷകഘടകങ്ങൾ അടങ്ങാത്ത ഭക്ഷണത്തെയാണ് നാം ജങ്ക് ഫുഡ്സ് എന്ന് വിളിക്കുക. ഇവയിൽ പ്രോട്ടീനോ വൈറ്റമിനുകളോ മിനറലുകളോ ഇല്ല. എന്നാൽ ഉപ്പ്, കൊഴുപ്പ്, കലോറി എന്നിവ ഉയർന്ന അളവിലുമുണ്ട്. ദിവസവും ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളിൽ പോഷകാഹാര കുറവുകൾ കാണുവാൻ സാധിക്കും. പല്ലുകൾ വേഗത്തിൽ നശിക്കുകയും ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണവും കണ്ടുതുടങ്ങും.ലോകത്തിന്റെ ശരാശരി രുചിക്കടുത്ത് പിടിച്ചു നിർത്തുകയാണ് ആഗോള ആഹാര രസതന്ത്രം. റോഡുവക്കിൽ നിന്ന് ലഭിക്കുന്ന ഫാസ്റ്റ് ഫുഡിലൂടെ ഒരുതരം ഭ്രാന്തൻ രൂചിയാണ് നമുക്ക് ലഭിക്കുക. കറിയുണ്ടാക്കുന്ന ചട്ടിയിലേക്ക് കറിക്കൂട്ടിനൊപ്പം വിവിധതരം വിഷങ്ങളാണ് ചേരുന്നത്. എന്തിനെറേ പറയുന്നു അടുക്കളയിലെ മുഖ്യഘടകമായ ഉപ്പിൽ പോലും മഗ്നീഷ്യം കാർബണേറ്റ്, സിലിക്ക ഡൈ ഓക്സൈഡ് എന്നീ പ്രമുഖരാണ് ഉള്ളത്. അസുഖം എപ്പോൾ വണ്ടിപിടിച്ചെത്തി എന്ന് ചോദിച്ചാൽ മതി. സിനിമാ പോസ്റ്ററുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന, അമേരിക്കയിൽ നിരോധിച്ച മൈദയാണ് ഇന്ന് മലയാളി ഏറ്റവും കൂടുതൽ ഭക്ഷിക്കുന്നത്. വിഷം ഇല്ലാത്ത ഭക്ഷണം കിട്ടുന്ന കേരളം ഇന്ന് വെറും ഓർമ്മയായി മാറുകയാണ്. ..

ശുചിത്വം ശീലമാക്കി മഴക്കാലരോഗമകറ്റാം

ഉഴവൂര്‍: തോരാ മഴയ്ക്ക് അരുതി വന്നു തുടങ്ങി. കാലാവസ്ഥയിലെ പെട്ടെന്നുള്ള ഈ മാറ്റം പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകാം. ശക്തമായ മഴയില്‍ കുടിവെളള സ്രോതസുകള്‍ മലിനമാകാനും സാധ്യതയുണ്ട്. ജലജന്യ രോഗങ്ങളായ മഞ്ഞപിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. ഇതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിളപ്പിച്ചാറിയ വെളളംമാത്രം കുടിക്കുക, പഴകിയതും വഴിവക്കുകളില്‍ മലിനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്നതുമായ ആഹാരസാധനങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ആഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെളളം ക്ലോറിനേറ്റ് ചെയ്യുക, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലംനല്‍കുക, കുപ്പിപാല്‍ ഒഴിവാക്കുക, ആറ്മാസം പ്രായം വരെ മുലപ്പാല്‍ മാത്രം മതിയാകും. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, മലവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, തുറസായസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക, വീടുകളുടെ പരിസരത്തെ മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കുക, ഈച്ചശല്യം ഒഴിവാക്കുക, കൈകാലുകളിലെ നഖംവെട്ടി വൃത്തിയായി സൂക്ഷിക്കുക (പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ), സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കപ്പെടുന്നതായ ഐസ്‌ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതില്‍ നിന്നും കുട്ടികളെ നിരുത്സാഹപ്പെടുത്തുക. വയറിളക്കം പിടിപ്പെട്ടാല്‍ ആരംഭം മുതല്‍ തന്നെപാനീയ ചികിത്സ തുടങ്ങണം. ഒ.ആര്‍.എസ്.മിശ്രിതമോ വീടുകളില്‍തന്നെ ലഭ്യമായ ഉപ്പിട്ട കഞ്ഞി വെളളം, കരിക്കിന്‍ വെളളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാ വെളളം, ഉപ്പിട്ട മോരിന്‍വെളളം തുടങ്ങിയവയെല്ലാം പാനീയ ചികിത്സയായി ഇടവിട്ട് കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും വേണം. കടുത്ത രോഗാവസ്ഥയില്‍ ഒട്ടും തന്നെ താമസിക്കാതെ വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു...

ഗട്ടറുകളില്‍ വീഴാതെ നോക്കുക, വീണാല്‍ ചികിത്സ അനിവാര്യം

ഉഴവുര്‍: മഴയോടു കൂടി റോഡുകളെല്ലാം കുും കുഴിയുമായി. ദേശീയ നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ കെ.ആര്‍. നാരായണന്‍ ഹൈവേയും തകര്‍ന്നു തുടങ്ങി. റോഡുകളിലെ ഗട്ടറുകളും കാനകളും വാഹനങ്ങള്‍ക്കു മാത്രമല്ല, യാത്രക്കാര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറയുന്നു. പതിവായി ടൂവീലര്‍ ഉപയോഗിക്കുന്ന ഏറെപ്പേര്‍ക്കും നടുവേദനയ്ക്കും ഞരമ്പുക്ഷതത്തിനും സാധ്യത കൂടുതലാണ്. ബൈക്കുകളുടെ പിന്‍യാത്രക്കാര്‍ക്കാണ് കൂടുതല്‍ ക്ഷതമുണ്ടാകുക. റോഡ് തകര്‍ന്നതോടെ നടുവേദനക്കാരുടെ എണ്ണത്തില്‍ എല്ലാ ആശുപത്രികളിലും വലിയ വര്‍ധനയുണ്ട്. ബൈക്കില്‍ നിന്നും അല്ലാതെയും കുഴികളില്‍ വീണ് ഒടിവും ചതവും മുറിവുമായി എത്തുന്നവരും കുറവല്ല. നട്ടെല്ലിനു പൊട്ടലുണ്ടായവരുമുണ്ട്. നട്ടെല്ലിന്റെ ഡിസ്‌കുകള്‍ക്കാണ് ഏറ്റവും ക്ഷതം സംഭവിക്കുന്നത്. ഇത് ഭാവിയില്‍ തലവേദന, കഴുത്തുവേദന, കുനിവ് തുടങ്ങിയ പ്രശ്‌നങ്ങളായി മാറാം. തിരുമ്മല്‍, കിഴി തുടങ്ങിയ ചികിത്സകള്‍ ഈ പരിക്കുകള്‍ക്ക് ഏറെ പ്രയോജനകരമാണ്. റോഡ് നന്നായിട്ട് വാഹനം ഓടിക്കാമെന്നോ യാത്ര ചെയ്യാമെന്നോ കരുതിയാല്‍ അതു ഇവിടെ നടപ്പുണ്ടാകില്ല. ഗട്ടറുകള്‍ പരമാവധി ഒഴിവാക്കുക, വേഗം കുറച്ചുപോകുക എന്നിവയാണ് പോംവഴി. വലിയ കുഴികള്‍ കണ്ടാല്‍ ബൈക്ക് നിറുത്തി ഉന്തിക്കൊണ്ടുപോകുന്നതായിരിക്കും ഇപ്പോഴത്തെ നിലയില്‍ ഭേദം. കഴിവതും ടൂവീലര്‍, ഓട്ടോ യാത്ര ഒഴിവാക്കുക. ഗര്‍ഭിണികള്‍ ഗട്ടര്‍ റോഡിലൂടെ ടൂവീലര്‍ ഓടിക്കരുത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ കുഴികള്‍ ശ്രദ്ധയില്‍ പെടണമെന്നില്ല. കഴിവതും വെള്ളക്കെട്ട്് ഒഴിവാക്കി വാഹനങ്ങള്‍ വേഗം കുറച്ച് പോകുക.തൈലം, കുഴമ്പ് എന്നിവ തേച്ച് വൈകുന്നേരം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നന്ന്. ബസ് പോലുള്ള വലിയ വാഹനങ്ങളില്‍ കഴിവതും മുന്‍വശത്തെ സീറ്റുകളില്‍ ഇരിക്കാന്‍ താത്പര്യപ്പെടുക തുടങ്ങിയവയാണ് ആരോഗ്യ വിദഗ്ദര്‍ ചൂിക്കാട്ടുന്ന പരിഹാര നിര്‍ദ്ദേശങ്ങള്‍..

വേദനരഹിത പ്രസവത്തിന് അത്യാധുനിക സൗകര്യങ്ങളുമായി കേരളത്തിലൊരു സര്‍ക്കാര്‍ ആശുപത്രി ഒരുങ്ങുന്നു

ഉഴവൂര്‍: പാട്ടുകേട്ടും സിനിമയും, കോമഡികളുമൊക്കെ കണ്ട് പ്രസവം ആസ്വാദ്യകരമായ ആനുഭവമാക്കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി ഒരുങ്ങുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയെ കുറിച്ച് ദീപിക പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. വാര്‍ത്തയിലെ ആശുപത്രി വിശേഷങ്ങള്‍ ഇങ്ങനെ. ആരോഗ്യ കേരളം പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ അത്യാധുനിക പ്രസവോപകരണങ്ങളാണ് ലേബര്‍ റൂമിലെ പ്രധാന ആകര്‍ഷണം. ഇലക്‌ട്രോണിക് നിയന്ത്രിത കിടക്കയായ ലേബര്‍ കോട്ടുകളാണ് ഇനിമുതല്‍ പ്രസവത്തിനായി താലൂക്കാശുപത്രിയില്‍ ഉപയോഗിക്കുക. ഓരോരുത്തരുടേയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയില്‍ ഇരുന്നോ, കിടന്നോ, ചാരിക്കിടന്നോ പ്രസവിക്കാന്‍ പാകത്തില്‍ ലേബര്‍ കോട്ടുകള്‍ ക്രമീകരിക്കാനാകും. രണ്ടര ലക്ഷം രൂപ വീതം വിലയുള്ള രണ്ട് കിടക്കകളാണ് ഇതിനായി പുതിയ ലേബര്‍ റൂമില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രസവിക്കുന്ന സമയം ഗര്‍ഭിണികള്‍ക്ക് സിനിമാ ഗാനങ്ങളോ, ആല്‍ബം പാട്ടുകളോ കേട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യവും ആശുപത്രി അധികൃതര്‍ ലേബര്‍ റൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രസവിക്കുന്നവരുടെ കൈകള്‍ മൃദുവായി ചെറിയ രീതിയില്‍ ബന്ധിപ്പിക്കുന്നതിനും കാലുകള്‍ നന്നായി ഉറപ്പിക്കുന്നതിനുമുള്ള സംവിധാനവും ഇതില്‍തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവ സമയത്ത് രക്തസ്രാവമുണ്ടാകുമ്പോള്‍ അത് ശേഖരിക്കുന്നതിന് പ്രത്യേകതരം ഡ്രേയും കിടക്കയില്‍തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ലേബര്‍ കോട്ടിന് സമീപം സജ്ജമാക്കിയിട്ടുള്ള എല്‍സിഡി ടിവിയില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമയോ, മെഗാസീരിയലുകളോ, കോമഡി പ്രോഗ്രാമുകളോ, കാണുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഗര്‍ഭിണിയുടെ മാനസിക പിരിമുറുക്കങ്ങളും, ഭയാശങ്കകളുമകറ്റി ധൈര്യം പകരുന്നതിനായി ഏറ്റവും അടുത്ത ബന്ധുക്കളെ കൂട്ടിരിപ്പിനായി ലേബര്‍ കോട്ടിന് സമീപം നിര്‍ത്തുന്നതിനും സൗകര്യമുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകമായ വിശ്രമമുറി, പ്രസവത്തിന് തയ്യാറാകുന്ന ഗര്‍ഭിണികള്‍ക്ക് വിശ്രമിക്കാനുള്ള മുറി, സ്റ്റോര്‍ റൂം, സിനിമാ റൂം, ടോയ്‌ലെറ്റ് എന്നിവയും വെവ്വേറെയായി ക്രമീകരിച്ചിരിക്കുന്നുവെന്നതും ലേബര്‍ റൂമിന്റെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്. രണ്ടു പേര്‍ക്ക് ഒരേ സമയം പ്രസിവിക്കാനും മറ്റ് രണ്ടുപേരെ നിരീക്ഷണത്തില്‍ കിടത്താനും സെന്‍ട്രലൈസ്ഡ് എസി സംവിധാനമുള്ള ലേബര്‍ റൂമില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്...

uzhavoor plot Plot For Sale Plot for sale Ayurvadam Alfine Group Anna Treesa Medicals

ജന്മദിനാശംസകൾ

വിവാഹിതരായി

വിവാഹവാര്‍ഷികം

പാവനസ്മരണക്ക്

423*90